08 December Sunday

സർവകലാശാലാ പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


സർവകലാശാലാ പരീക്ഷകളിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന്‌ എഫ്‌എഫ്‌ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന ആരോപണം സംബന്ധിച്ച്‌ സമഗ്രാന്വേഷണം നടത്തണം. സർവകലാശാലകളിൽ ചട്ടവിരുദ്ധമായ പ്രവർത്തനം അംഗീകരിക്കില്ലെന്ന്‌ ദേശീയ പ്രസിഡന്റ്‌ വി പി സാനുവും സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവും  പറഞ്ഞു.

കേരള സർവകലാശാലയിൽ പാസ്‌ ബോർഡ്‌ തീരുമാനം മറികടന്ന്‌ മോഡറേഷൻ നൽകി. ഉദ്യോഗസ്ഥ തലത്തിലുണ്ടായ തെറ്റായ പ്രവണതകളുടെ ഭാഗമായാണ്‌ ഇത്‌ സംഭവിച്ചത്‌. അന്വേഷണം ആവശ്യപ്പെട്ട്‌ ആദ്യം രംഗത്തുവന്നത്‌ എസ്‌എഫ്‌ഐക്ക്‌ പ്രാതിനിധ്യമുള്ള സിൻഡിക്കേറ്റാണ്‌. സാങ്കേതിക വിദഗ്‌ധരും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നു. റിപ്പോർട്ട്‌ പുറത്തുവരട്ടെ. സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന ഒരു പ്രവർത്തനത്തെയും എസ്‌എഫ്‌ഐ അംഗീകരിക്കില്ല. ക്രമക്കേട്‌ നടന്നതായി ബോധ്യപ്പെട്ടാൽ ശക്തമായി സമരം ചെയ്യും. എംജി സർവകലാശാലയിലെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ട്‌.

ജെഎൻയുവിലെ വിദ്യാർഥി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ക്യാമ്പസുകളിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, എ പി അൻവീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top