22 October Tuesday

ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റ്‌ : ഉപദേശം തേടി

റഷീദ‌് ആനപ്പുറംUpdated: Saturday Sep 21, 2019


തിരുവനന്തപുരം
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കുന്നതിൽ അന്വേഷണ സംഘം നിയമോപദേശം തേടി. വിജിലൻസ്‌ അഡീഷണൽ ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷൻ  ഡി കെ ബാബുവിൽനിന്നാണ്‌  വിജിലൻസ്‌ ഡിവൈഎസ്‌പി അശോക്‌ കുമാർ നിയമോപദേശം തേടിയത്‌. കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഒന്നാം പ്രതിയാക്കാനുള്ള വ്യക്തമായ തെളിവ്‌  ലഭിച്ച സാഹചര്യത്തിലാണിത്‌. 

ഇബ്രാഹിംകുഞ്ഞ്‌, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ എംഡി എ പി എം മുഹമ്മദ്‌ ഹനീഷ്‌ എന്നിവരെ  അടുത്ത ദിവസം ചോദ്യംചെയ്യും.  ഇതിന്‌ ചോദ്യാവലി തയ്യാറാക്കും. 

കരാറുകാരന്‌ പണം നൽകിയത്‌ നയപരമായ തീരുമാനമാണെന്ന ഇബ്രാഹിംകുഞ്ഞിന്റെ വെളിപ്പെടുത്തൽ ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ പങ്കിലേക്ക്‌ വിരൽ ചൂണ്ടുന്നു.  പൊതുമരാമത്ത്‌ വകുപ്പും  അന്നത്തെ മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച്‌ നടന്ന തീവെട്ടിക്കൊള്ളയെക്കുറിച്ച്‌ വിജിലൻസ്‌ നൽകിയ  അന്വേഷണ റിപ്പോർട്ട്‌ മുക്കിയതിനു പിന്നിലും ഉന്നത ഗൂഢാലോചനയുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top