19 September Saturday

"ഫുൾ ചാനലുകളുമുണ്ട്‌, എല്ലാ വണ്ടിയും കൊണ്ടിടണം"; ദുരന്തമുഖത്തും ലീഗ് നേതാക്കളുടെ മുതലെടുപ്പ്-ശബ്ദസന്ദേശം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കോഴിക്കോട് > ‘നമ്മളൊരു വണ്ടിയേ സി എച്ച് സെന്ററിന്റെ മോർച്ചറിക്ക് മുന്നിലുള്ളൂ. ഫുൾ ചാനലുകളുമവിടയുണ്ട്.  അതിനാൽ അടിയന്തരമായി സി എച്ച് സെന്ററിന്റെ എല്ലാ വണ്ടിയും മോർച്ചറിക്ക് മുന്നിൽ കൊണ്ടിടണം’ - മുസ്ലിം ലീഗ് നേതാവിന്റെ സന്ദേശമാണിത്. ദുരന്തമുഖത്തും ലീഗ് നടത്തിയ രാഷ്ട്രീയ മുതലെടുപ്പിന്റെ തെളിവ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരക്കാണീ ഫോൺ വിളി.  കോഴിക്കോട് മെഡി. കോളേജ് മോർച്ചറിയിൽ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടക്കുന്ന സമയം. ഇവിടേക്ക് വാഹനങ്ങളെത്തിക്കാനുള്ള നിർദേശം സേവനത്തിനല്ല. ചാനൽ ക്യാമറയിൽ ഇടംപിടിച്ച് വാർത്താപ്രചാരം നേടാനാണ് ലീഗ് ലക്ഷ്യമിട്ടത്. വളന്റിയർമാർക്കടക്കം സമാന നിർദേശം നൽകുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

ലീഗിന്റെ സി എച്ച് സെന്റർ  ഭാരവാഹികളായ ബപ്പൻ കുട്ടി നടുവണ്ണൂർ, ഒളോങ്ങൽ ഹുസൈൻ എന്നിവരാണ് ഫോണിലൂടെ പബ്ലിസിറ്റി നേടാനുള്ള സന്ദർഭമാക്കാൻ  നിർദേശം നൽകുന്നത്. "മോർച്ചറീന്റെ ഗേറ്റിന് നിൽക്കുന്ന പച്ച യൂണിഫോമിട്ട വളന്റിയർമാർ മീഡിയാസിന് കാണാനായി തിരിഞ്ഞു നിൽക്കണം. എങ്കിലേ സി എച്ച് സെന്റർ എന്ന പേര് ചാനലിൽ വരൂ’ എന്നാണ് ഒരു നേതാവ് ഫോണിൽ നിർദേശിക്കുന്നത്. 

‘മോർച്ചറിയുടെ ഗേറ്റിന്റെ മുന്നിൽ മറ്റു സംഘടനകളുടെ വളന്റിയർമാരെ നിൽക്കാൻ വിടരുത്, മറ്റുള്ളവർ വന്നാൽ അവരെ കവർ ചെയ്ത് നിൽക്കണം’ എന്നിങ്ങനെ ഫോണിൽ ആവശ്യപ്പെടുന്നതും  കേൾക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top