22 September Tuesday

മഴയിലും കാറ്റിലും കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


പെരുമ്പാവൂർ
കാറ്റിലും മഴയിലും രായമംഗലം പഞ്ചായത്തിൽ നിരവധി വീടുകൾ മരം വീണ് തകർന്നു. പതിനഞ്ചാം വാർഡിൽ നങ്ങേലി മാലിൽ പത്രോസ്, 606ൽ ബാബു പാറയിൽ, പതിനെട്ടാം വാർഡിൽ പാലക്കാപ്പിള്ളി റോയി, പുളിയാമ്പിള്ളി ചാഴിക്കാട്ടിൽ ശോഭന ശിവൻ, ഉഷ തയ്യിൽ എന്നിവരുടെ വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

വെള്ളിമറ്റത്തിൽ രതീഷിന്റെ 100 ഏത്തവാഴ കാറ്റിൽ ഒടിഞ്ഞു വീണു. മുണ്ടക്കാലി രാജു, വട്ടപ്പറമ്പിൽ എൽദോ എന്നിവരുടെ കപ്പക്കൃഷിയും നശിച്ചു. നിരവധി വൈദ്യുതിക്കാലുകളും ഒടിഞ്ഞു വീണു. വേങ്ങൂർ പഞ്ചായത്തിലും കാറ്റ് വൻ നാശം വിതച്ചു. ചാത്തനാടൻ നാരായണന്റെ വീടിന്‌ മരം വീണ് നാശം സംഭവിച്ചു. പാണംകുഴിയിലെ ഹരിത പാർക്ക് കനത്ത മഴയിൽ തകർന്നു. മുടക്കുഴ അകനാട്ട് കൊലുമ്പു മഠം സുജിത്തിന്റെ പുരയിടത്തിലെ മരം മറിഞ്ഞ് കെട്ടിടത്തിന് നാശം സംഭവിച്ചു.  കൂവപ്പടിയിൽ കാറ്റിൽ മഹാഗണി മരം റോഡിലേക്ക്‌ മറിഞ്ഞ്‌ വീണു. കീഴില്ലത്ത് എംസി റോഡിൽ കൂറ്റൻ പരസ്യബോർഡും മരവും റോഡിലേക്ക്‌ മറിഞ്ഞ് വീണു. ഫയർ ഓഫീസർ എൻ എച്ച് ഹസൈനാരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

കിഴക്കമ്പലം
കാറ്റിൽ മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. പൊയ്യക്കുന്നം കൂരാപ്പിള്ളി ബാലകൃഷ്ണന്റെ വീടാണ് തകർന്നത്. വ്യാഴാഴ്ച പകൽ മൂന്നോടെ ഉണ്ടായ കാറ്റിൽ തേക്കുമരം മറിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.  വണ്ടിപ്പേട്ട, കുപ്പേത്തോഴം, തിരുവാണിയൂർ ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാറ്റ് നാശം വിതച്ചു. നന്ദനത്തിൽ ലവകുമാർ, വണ്ടാനത്തിൽ തമ്പി, അഞ്ജനവേലിൽ ഏലിയാസ്, പ്ലാച്ചേരിൽ, കുര്യാക്കോസ്, പീടികപ്പറമ്പിൽ തങ്കപ്പൻ, പോഴവേലിൽ ദിവാകരൻ, തോട്ടുങ്കൽ വർഗീസ്, തിരുനിലത്തിൽ ശിവൻ എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തേവേലിൽ പൗലോസിന്റെ റബർമരങ്ങൾ മറിഞ്ഞുവീണ് ഷെഡ് തകർന്നു. അജയ് നിവാസിൽ അനിൽകുമാറിന്റെ 220 വാഴകൾ ഒടിഞ്ഞു. സമീപപ്രദേശത്തെ ഇരുപതിലധികം കർഷകരുടെ റബർ, കവുങ്ങ്, വാഴ എന്നിവയും പ്ലാവ്, മാവ്, ആഞ്ഞിലി ഉൾപ്പെടെയുള്ള മരങ്ങളും ഒടിഞ്ഞുവീണു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top