23 September Wednesday

പാടം നികത്തി ഗോഡൗൺ നിർമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വാച്ചാൽപ്പാടവും സമീപ പ്രദേശങ്ങളും അനധികൃതമായി മണ്ണിട്ട് നികത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.

വാച്ചാൽ പാടത്തെ ഏക്കർകണക്കിന് ഭാഗമാണ് നികത്തി അനധികൃത ഗോഡൗണും മറ്റും നിർമിച്ചത്. പാടത്തിന് സമീപമുള്ള നിലങ്ങളും നികത്തുന്നുണ്ട്. ഇവിടെ രാത്രികാലങ്ങളിൽ ഗോഡൗണിലേക്ക് വരുന്ന വാഹനങ്ങളുടെ മറവിലാണ്‌ വലിയ ടോറസുകളിൽ മണ്ണ് എത്തിക്കുന്നത്. പാടത്ത് കരിങ്കൽ ഭിത്തികൾ നിർമിച്ചാണ് മണ്ണ് കൊണ്ടുവന്ന് നിറയ്ക്കുക.  നികത്തിയ നിലങ്ങളിൽ പതിനായിരത്തിലധികം ചതുരശ്ര മീറ്ററുള്ള ഗോഡൗണുകളാണ് നിർമിച്ചത്. ഇതിന്‌ പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല. എന്നാൽ,  ഭരണസമിതിയെ സ്വാധീനിച്ച് ഗോഡൗണിന് നമ്പർ തരപ്പെടുത്താൻ ഉടമകൾ ശ്രമിക്കുന്നുണ്ട്‌. നിലം നികത്തുന്നത്‌ തടയണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top