16 July Thursday

മാലിന്യം തള്ളാനെത്തിയ നാലുപേര്‍ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
മേലാറ്റൂര്‍
വെട്ടത്തൂര്‍ മേല്‍ക്കുളങ്ങരയിൽ കോഴിമാലിന്യം തള്ളാനെത്തിയ നാല് പേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശികളായ അഷ്വഖ്, മുര്‍ഷിദ്, മുഹമ്മദലി, അരക്കുപറമ്പ് സ്വദേശിയായ ആസിഫലി എന്നിവരാണ് അറസ്റ്റിലായത്. 
 വെള്ളിയാഴ്ച രാത്രി  മേല്‍ക്കുളങ്ങരയിലെ ആയിരായി മലയില്‍ സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ തള്ളാനാണ് മാലിന്യം കൊണ്ടുവന്നത്. നാട്ടുകാർ തടഞ്ഞെങ്കിലും മാലിന്യം തള്ളി. 
തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനുശേഷം  പുലർച്ചെ മാലിന്യവുമായി  എത്തിയ ലോറി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top