28 May Thursday

ഈ സർവീസിന്‌ ‘ലോക്കില്ല’

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കെഎസ്ആര്‍ടിസി സൗജന്യ സർവീസിൽ യാത്രയാകുന്ന ആശുപത്രി ജീവനക്കാര്‍

മലപ്പുറം
സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക്‌ മുടങ്ങാതെ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലേക്കാണ്‌ ലോക്ക്‌ ഡൗൺ സമയത്തും പ്രത്യേക സർവീസ്‌ നടത്തുന്നത്‌. കലക്ടറുടെ നിർദേശ പ്രകാരം രാവിലെ ജീവനക്കാരെ ആശുപത്രികളിലേക്കും വൈകിട്ട്‌ തിരിച്ചും എത്തിക്കുന്ന തരത്തിലാണ്‌ ക്രമീകരണം. കൊണ്ടോട്ടി, കിഴിശേരി, മലപ്പുറം, അരീക്കോട്‌, മേലാറ്റൂർ, വഴിക്കടവ്‌, കാളികാവ്‌, വാഴക്കാട്‌, പെരിന്തൽമണ്ണ, നിലമ്പൂർ, എടപ്പാൾ, പൊന്നാനി എന്നീ പ്രദേശങ്ങളിലേക്കാണ്‌ വിവിധ ഡിപ്പോകളിൽനിന്നും ബസുകൾ അയക്കുന്നത്‌. മലപ്പുറം–- നാല്‌, പെരിന്തൽമണ്ണ–- രണ്ട്‌, നിലമ്പൂർ–- രണ്ട്‌, പൊന്നാനി–- ഒന്ന്‌ വീതമാണ്‌ ഡിപ്പോകളിൽനിന്നുള്ള സർവീസ്‌. ലോക്ക്‌ഡൗൺ തീരുന്നതുവരെ സർവീസ്‌ തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top