01 February Wednesday

എല്ലാ കുട്ടികളും പ്രതിരോധ 
കുത്തിവയ്‌പ്പെടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

 

മലപ്പുറം
 എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്‌പ് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളോട്‌ സഹകരിക്കണമെന്ന്‌ ശിശുരോഗവിദഗ്ധരുടെ സംഘടന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി). സ്കൂൾ പ്രവേശനസമയത്ത് വാക്‌സിനേഷൻ കാർഡ് ഹാജരാക്കൽ നിർബന്ധമാക്കണം. പ്രതിരോധ കുത്തിവയ്‌പ്പിലൂടെ തടയാവുന്ന വൈറസ്  ബാധയാണ് അഞ്ചാംപനി (മീസിൽസ്).  
    ജില്ലയിൽ നൂറോളംപേർക്ക്‌ രോഗമുണ്ടെന്ന്‌ സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവയ്‌പ്പിലെ വീഴ്ചകളാണ്‌ ഇത്തരം രോഗങ്ങളുടെ തിരിച്ചുവരവിന് കാരണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐഎപി കേരള പ്രസിഡന്റ്‌ ഡോ.  ഒ ജോസ്, ഡോ. ആർ കൃഷ്ണമോഹൻ, ഡോ. ആനന്ദകേശവൻ, ഡോ. കെ കെ ജോഷി എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top