30 September Wednesday

ഉദ്യാനം ഡിജിറ്റൽ

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2019

 വളാഞ്ചേരി

ജില്ലയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കി വടക്കുംപുറം എയുപി സ്‌കൂൾ ഹരിതസേനാ ക്ലബ്.
മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി കെ അബ്ദുൽ ഗഫൂർ   ഉദ്‌ഘാടനംചെയ്‌തു. 70ഓളം ചെടികളും മരങ്ങളും ക്യുആർ കോഡിലൂടെ സ്‌കാൻചെയ്യാവുന്ന സംവിധാനമുണ്ട്‌. ശലഭ ഉദ്യാനം, തേനീച്ച കോളനി, തൊട്ടറിയാം മണത്തറിയാം രുചിച്ചറിയാം, സമയ സസ്യങ്ങൾ, വൻമരങ്ങൾ എന്നിങ്ങനെ  വിവിധ പ്ലോട്ടായി  പൂന്തോട്ടം തിരിച്ചു.  
എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ വി വേണുഗോപാൽ, എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌, കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ഗീതാലക്ഷ്‌മി, പി എ ഗോപാലകൃഷ്ണൻ, പരീത് കരേക്കാട്, പി വി ആയിഷ, വി പി ഹുസൈൻ, സി സി ഷമീർ, വി പി അലി അക്ബർ, എ പി നാസർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top