23 November Monday

നബിദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

നബിദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച അറബനമുട്ട്

 

മലപ്പുറം
മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.  മൗലിദ് പാരായണ സദസ്സ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ഉദ്ഘാടനംചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സയ്യിദ് ഇസ്മായിൽ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഹൈദറൂസി, സയ്യിദ് അലി ബുഖാരി, സയ്യിദ് അബ്ദുല്‍ വാഹിദ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മിന്‍ഹാജ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അഹമ്മദ് കബീര്‍ അല്‍ ബുഖാരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി എന്നിവര്‍ സംസാരിച്ചു. ഓൺലൈനിലായിരുന്നു പരിപാടികൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top