27 September Monday
കേരളത്തെ തകർക്കാനുള്ള നീക്കം

പതിനായിരത്തിലേറെ കേന്ദ്രത്തിൽ 
അധ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ മലപ്പുറത്ത് നടത്തിയ ധർണ വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

 
തിരുവനന്തപുരം/മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്‌ടിഎ പതിനായിരത്തിലേറെ കേന്ദ്രത്തിൽ ധർണ നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ സെക്രട്ടറിയറ്റിന്‌ മുന്നിൽ സംസ്ഥാന  ഉദ്‌ഘാടനം നിർവഹിച്ചു. 
സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസവിഹിതം കേന്ദ്ര സർക്കാർ വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. പൊതുവിദ്യാലയങ്ങൾക്ക്‌ സമീപം കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നിശ്ചിത അധ്യാപകർ പങ്കെടുത്തു. സെക്രട്ടറിയറ്റിന്‌ മുന്നിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് അധ്യക്ഷനായി.  
മലപ്പുറത്ത്‌ ജില്ലാ കേന്ദ്രത്തിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ ധർണ ഉദ്‌ഘാടനംചെയ്തു. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, എക്സിക്യൂട്ടീവ്‌ അംഗം ആർ കെ ബിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എ ഗോപാലകൃഷ്ണൻ സ്വാഗതവും എ വിശ്വംഭരൻ നന്ദിയും പറഞ്ഞു. 
സബ്‌ ജില്ലാ കേന്ദ്രങ്ങളായ പൊന്നാനിയിൽ പി ഹരിദാസ്‌, എടപ്പാളിൽ അജിത്ത്‌ ലൂക്ക്‌, കുറ്റിപ്പുറത്ത്‌ സുരേഷ്‌ കൊളശ്ശേരി, തിരൂരിൽ കെ സരിത, താനൂരിൽ ആർ പി ബാബുരാജ്‌, പരപ്പനങ്ങാടിയിൽ യു മുരളീധരൻ, വേങ്ങരയിൽ കെ കെ സുധീർ, കൊണ്ടോട്ടിയിൽ സി രതീഷ്‌, കിഴിശ്ശേരിയിൽ എം പ്രഹ്ലാദ്‌ കുമാർ, അരീക്കോട്‌ ഷൈജി ടി മാത്യൂ, മഞ്ചേരിയിൽ കെ പി ഹരിദാസൻ, വണ്ടൂരിൽ നന്ദകുമാർ, നിലമ്പൂരിൽ ടി രത്‌നാകരൻ, മേലാറ്റൂരിൽ കെ സുഗുണ പ്രകാശ്‌, പെരിന്തൽമണ്ണയിൽ കെ കെ ഗീത, മങ്കടയിൽ കെ അജിത്‌കുമാർ, മലപ്പുറത്ത്‌ സി ടി ശ്രീജ എന്നിവർ ഉദ്‌ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top