25 May Monday

നിരീക്ഷണത്തില്‍ 11,625 പേർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
സ്വന്തം ലേഖകൻ
മലപ്പുറം
കോവിഡ് 19 വ്യാപനം തടയാൻ  ജില്ലയിൽ 100 പേർക്കുകൂടി ഞായറാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,625 ആയി. ഇതിൽ 82 പേർ വിവിധ ആശുപത്രികളിലാണ്‌. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 64 പേർ ഐസൊലേഷനിലാണ്‌. 
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 10, തിരൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലുപേർ വീതവും ഐസൊലേഷൻ വാർഡുകളിലുണ്ട്. 11,517 പേർ വീടുകളിലും 26 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നുവെന്നും കലക്ടർ ജാഫർ മലിക് അറിയിച്ചു.  
പ്രധാന വാർത്തകൾ
 Top