23 January Sunday

ആരവമുയർത്തി ഷൂട്ടൗട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ഷൂട്ടൗട്ട് മത്സരം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂക്കയിലിൽ പാർടി പ്രവർത്തകരുടെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ടൗട്ട് മത്സരം‌. കലങ്ങു സ്‌മാരക ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്‌തു. ടി ദിനേശ് കുമാർ അധ്യക്ഷനായി. പി പി ലക്ഷ്മണൻ, അഡ്വ. എസ് ഗിരീഷ്, സിദ്ദീഖ് മേച്ചേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി പി ഹംസക്കുട്ടി എന്നിവർ സമ്മാനംനൽകി. കെ പി ജഫ്സൽ സ്വാഗതവും ഒതവനയിൽ ശംസുദ്ദീൻ നന്ദിയും പറഞ്ഞു. ന്യൂ സ്റ്റാർ കല്ലിങ്ങൽ വിജയിച്ചു. വൈഎസ്ഡി പൂക്കയിൽ  റണ്ണേഴ്സ്. മികച്ച ഗോളിയായി ഷഹൻ മൊയ്തീനെ തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top