17 January Sunday

നാടിന്റെ ശ്രീയാകാൻ പെൺകരുത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Nov 29, 2020

മലപ്പുറം

തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുംബശ്രീ രംഗത്തുനിന്ന്‌ ഇടതുപക്ഷ സാരഥികളായി ജനവിധിതേടുന്നത്‌ 79 പേർ. സിഡിഎസ്‌, എഡിഎസ്‌ ഭാരവാഹികളായ ഇവരെക്കൂടാതെ കുടുംബശ്രീ അംഗങ്ങളായ നിരവധി പേരും മത്സരരംഗത്തുണ്ട്‌. കുടുംബശ്രീ പ്രസ്ഥാനത്തിന്‌ ജന്മംനൽകിയ നാട്ടിൽ നേരിന്റെ പതാക പാറിക്കാനാണ്‌ ഇവരുടെ പോരാട്ടം.   സ്ഥാനാർഥികളിൽ മൂന്നുപേർ സിഡിഎസ്‌ ചെയർപേഴ്‌സൺമാരാണ്‌.  അങ്ങാടിപ്പുറം ബ്ലോക്ക്‌ തിരൂർക്കാട്‌ ഡിവിഷനിലെ- കെ ടി ശ്രീജയും തലക്കാട്‌ പഞ്ചായത്ത്‌  18–-ാം വാർഡിലെ ആനന്ദവും പുൽപ്പറ്റ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ വി പി ബിന്ദുവും. വൈസ് ചെയർപേഴ്‌സൺമാരായ നാലുപേരുമുണ്ട്‌. തദ്ദേശസ്ഥാപനം‌, പേര്‌, വാർഡ്‌ ക്രമത്തിൽ: ഏലംകുളം–- സ്വപ്ന സുബ്രഹ്മണ്യൻ (10), നിറമരുതൂർ–- പി വി പ്രേമലത (4), വഴിക്കടവ് മരുത ബ്ലോക്ക് ഡിവിഷൻ–- രാജമ്മ,  അമരമ്പലം–- മായ ശശികുമാർ (14).  44 പേർ സിഡിഎസ്‌ അംഗങ്ങളാണ്‌.   എഡിഎസ് ചെയർപേഴ്സൺമാരായ 12 പേർ.  വെട്ടത്തൂർ ബ്ലോക്ക്‌– -എം ജയപ്രഭ, കാളികാവ്–- സിന്ധു എന്നിവരാണ്‌  ബ്ലോക്ക്‌ സ്ഥാനാർഥികൾ.  മലപ്പുറം–- കെ ടി രമണി (17), തിരൂരങ്ങാടി–- വിശാലാക്ഷി വടക്കേപുരക്കൽ (6), പരപ്പനങ്ങാടി–- മഞ്ജുഷ പ്രലോഷ് (38), തിരൂർ– -  ജി കൈരളി (4), സീതാലക്ഷ്മി (33) എന്നിവർ നഗരസഭയിലേക്ക്‌  ജനവിധിതേടുന്നു. മേലാറ്റൂർ–- ശ്രീലേഖ (5), മൂത്തേടം–- കൽക്കുളം സുഭദ്ര (3), ചേലേമ്പ്ര– -പ്രജിത വെള്ളാശേരി (2), പുറത്തൂർ–- അനിത മണ്ടകത്തിങ്ങൽ (8),  മൂത്തേടം–- മിൻസി എബ്രഹാം (9) എന്നിവർ പഞ്ചായത്തിലേക്ക്‌. എഡിഎസ്‌ അംഗങ്ങളായ 15 പേരും മത്സരരംഗത്തുണ്ട്‌.       പെരിന്തൽമണ്ണ നഗരസഭാ സിഡിഎസ് കമ്യൂണിറ്റി ഓർഗനൈസർ സി പി ഷെർളി (20), എഡിഎസ് സെക്രട്ടറിമാരായ സലീന മജീദ് (തിരൂർ നഗരസഭ–- 16), ടി കെ നസ്റി തേത്തയിൽ  (താനാളൂർ–- 22), സിഡിഎസ് കൺവീനർ ഉഷ പാടഞ്ചേരി (താനൂർ ബ്ലോക്ക് വട്ടത്താണി ഡിവിഷൻ) എന്നിവരും ജനവിധിതേടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top