വണ്ടൂർ
വ്യാപാരി വ്യവസായി സമിതി ജില്ലാ ശിൽപ്പശാല മമ്പാട് താളിപ്പൊയിൽ റോക്ക് ഡൈൽ റിസോട്ടിൽ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ് ദിനേഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി സീനത്ത് ഇസ്മയിൽ, സിപിഐ എം ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ്, കാസീം വാടി, യു പി സുനിൽകുമാർ, എം നിസാറലി, യു കെ അബൂബക്കർ, പി പി അബ്ബാസ്, ഷമീർ തോട്ടത്തിൽ, ഗോപാലകൃഷ്ണൻ, കെ കെ ജാഫർ, സി കരീം, കെ എൻ ഗിരീഷ് എന്നിവർ സംസാരിച്ചു.
ശിൽപ്പശാലയിൽ വ്യാപാരികളും വ്യക്തി വികസനവും ഉപഭോക്തൃ സമീപനവും, സംരംഭകർക്കുള്ള മാർഗനിർദേശങ്ങൾ, ജിഎസ്ടി വ്യാപാരികൾ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, ബാങ്കിങ് മേഖലയും വ്യാപാരികളും, മോട്ടിവേഷൻ വിഷയങ്ങളിൽ യഥാക്രമം സുരേഷ് വാരിയർ, ഖലീൽ റഹ്മാൻ, വെങ്കിടേഷ് നിലമ്പൂർ, വ്യവസായ ഓഫീസർ ബ്രിജേഷ് എന്നിവർ സംസാരിച്ചു. സംസ്കാരിക സദസിൽ ജിത്തുവും സംഘവും ഗസൽ അവതരിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സംഘടനാ അവലോകന യോഗം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ, പി സുനിൽ കുമാർ, വി കെ അശോകൻ എന്നിവർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..