5 പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങിയത്
നിലമ്പൂർ
മമ്പാട് തുണിക്കട ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യഘട്ടം അറസ്റ്റിലായ 13 പ്രതികളിൽ അഞ്ചുപേരെ നിലമ്പൂർ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് മൂലത്ത് അബ്ദുൾ ഷഹദ് (23), നറുകര പുത്തലത്ത് ജാഫർ (26), കിഴക്കേത്തല പെരുംപള്ളി മുഹമ്മദ് അനസ് (25), പയ്യൻ ഷബീബ് (28), മരത്താണി മേച്ചേരി മുഹമ്മദ് റാഫി (27) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളുമായി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കിഴിശേരിക്കടുത്ത് ഒമാന്നൂർ, മുജീബിനെ കെട്ടിയിട്ട് മർദിച്ച കാരക്കുന്ന് ഹാജിയാർപടിയിലെ മൈതാനത്തുമെത്തിച്ച് തെളിവെടുത്തു. കൂടുതൽ തെളിവെടുപ്പുകൾ അടുത്ത ദിവസങ്ങളിൽ നടത്തും.
ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ ഇതുവരെ നേരിട്ട് പങ്കെടുത്ത 13 പ്രതികൾക്ക് പുറമെ രണ്ടാം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേർ ഉൾപ്പെടെ 16 പേർ അറസ്റ്റിലായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..