12 August Wednesday

സമൂഹ വ്യാപനമില്ല

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
മലപ്പുറം
ജില്ലയിൽ സമൂഹ വ്യാപനമില്ലെന്ന്‌ കലക്ടർ കെ ഗോപാലകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ ലഭിച്ച റാൻഡം, സെന്റിനൽ സർവൈലൻസ്‌ പരിശോധനാഫലങ്ങൾ സമൂഹ വ്യാപനമില്ലെന്ന്‌ വ്യക്തമാക്കുന്നു. കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപന സാധ്യതാ പരിശോധന നടത്തും. സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ച നാലുപേരുടെകൂടി ഉറവിടം കണ്ടെത്താനുണ്ട്‌. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരെല്ലാം നാട്ടിൽ തിരിച്ചെത്തി‌ നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്‌‌. ജില്ലയിലെ രോഗമുക്തി നിരക്ക്‌ ഉയർന്നിട്ടുണ്ട്‌. കണ്ടെയ്ൻമെന്റ്‌ സോണിലെ പൊതു ഇടങ്ങൾ അഗ്നിരക്ഷാസേനയും ആരോഗ്യ വകുപ്പും ചേർന്ന്‌ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top