11 August Tuesday

പൊന്നാനി താലൂക്കിൽ കർശന നിയന്ത്രണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
മലപ്പുറം
രണ്ടുദിവസത്തിനിടെ പൊന്നാനി താലൂക്കിൽ 10 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. വട്ടംകുളം, എടപ്പാൾ, ആലങ്കോട്‌, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 46 വാർഡുകളും കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. യാത്രയ്‌ക്കുൾപ്പെടെ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 
ദേശീയപാതയും സംസ്ഥാനപാതയും ഒഴികെ എല്ലാ റോഡുകളും അടച്ചിടും. ദേശീയപാതയിൽ പൊന്നാനിയിൽ ചെക്ക്‌ പോസ്റ്റുകൾ സ്ഥാപിക്കും. മറ്റിടങ്ങളിലേക്കുള്ള വാഹനങ്ങൾ സോണിൽ പ്രവേശിച്ച്‌ 30 മിനിറ്റിനകം പുറത്തുകടക്കണം. എൻട്രി, എക്‌സിറ്റ്‌ പോയിന്റുകളിൽ വാഹനങ്ങളുടെ സഞ്ചാരം കർശനമായി നിരീക്ഷിക്കും. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങളെ ബോധവൽക്കരിക്കാൻ അനൗണ്‍സ്മെന്റ് നടത്തും.
കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങൾ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. 60 വയസ്സിനുമുകളിൽ പ്രായമുള്ളവരും ഗർഭിണികളും 10 വയസ്സിനുതാഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്.
 
കണ്ടെയ്‌ൻമെന്റ്‌ സോണുകൾ
വട്ടക്കുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്‌ൻമെന്റ്‌ സോണാക്കി. പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 ഒഴികെയുള്ള വാർഡുകളും പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണിലുൾപ്പെടുത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിൽ അഞ്ചുപേർക്കുവീതം രോഗം സ്ഥിരീകരിച്ചതോടെയാണ്‌ വട്ടക്കുളം എടപ്പാളും കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയത്‌. 
രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന്റെ സഞ്ചാരപഥത്തിലുള്ളതാണ്‌ ആലങ്കോട്‌, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനിയും. ഹാർബർ ഉൾപ്പെടുന്ന വാർഡുകളാണ് നഗരസഭയിൽ സോണിൽനിന്ന് ഒഴിവാക്കിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top