14 July Tuesday

52 പേർ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

മലപ്പുറം
കോവിഡ് 19 സ്ഥിരീകരിച്ച് 52 പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്‌.  ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.  
ജില്ലയിൽ ഇതുവരെ 87 പേർക്കാണ് വൈറസ്  സ്ഥിരീകരിച്ചത്. 31 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. രണ്ടുപേർ രോഗം ഭേദമായശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐസി യൂണിറ്റിൽ തുടരുന്നു. 250 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌.
പ്രധാന വാർത്തകൾ
 Top