04 July Saturday

അതിജീവന വർണങ്ങളിൽ ആർടിസ്റ്റ് നമ്പൂതിരിയും

സ്വന്തം ലേഖകൻUpdated: Friday May 29, 2020

ആർടിസ്റ്റ് നമ്പൂതിരി ഹരി ആനന്ദകുമാറിന് ചിത്രം കൈമാറുന്നു

 

 
മലപ്പുറം 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌  പണം സ്വരൂപിക്കുന്നതിനായി   കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ  ചിത്രവിൽപ്പനയിലേക്ക് ആർടിസ്റ്റ് നമ്പൂതിരിയുടെ ചിത്രവും. പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം എന്ന ഫേസ്ബുക്ക് പേജിലാണ് അതിജീവന വർണങ്ങൾ എന്ന പേരിൽ 30 മുതൽ ജൂൺ ഏഴുവരെ ചിത്രപ്രദർശനവും വിൽപ്പനയും ലേലവും സംഘടിപ്പിക്കുന്നത്.   പ്രദർശനത്തിന്റെ ഉദ്ഘാടനം ആർടിസ്റ്റ് നമ്പൂതിരി നിർവഹിക്കും. 
ഉദ്ഘാടനത്തിന്‌ ക്ഷണിച്ചപ്പോഴാണ്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സമാഹരിക്കാൻ എന്റെ ഒരു ചിത്രവുംകൂടി വിൽപ്പനയ്ക്കുവച്ചോളൂ എന്ന് ആർടിസ്റ്റ് നമ്പൂതിരി പറഞ്ഞത്.  അദ്ദേഹം കാൻവാസിൽ വരച്ച തൃശൂർപൂരത്തിന്റെ ചിത്രം  കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഹരി ആനന്ദകുമാറിന് കൈമാറി.  വേണു പാലൂർ, മനു കള്ളിക്കാട്, വിനോദ് പൂക്കൊളത്തൂർ, പി വി നാരായണൻകുട്ടി, ഷാഹിന തിരുവമ്പാടി, വി ബാബുരാജ്‌ എന്നിവർ വരച്ച പെയിന്റിങ്ങുകളാണ് പ്രദർശനത്തിൽ. ആർടിസ്റ്റുകൾ അവരുടെ പെയിന്റിങ്ങുകൾ സൗജന്യമായി പ്രദർശനത്തിലേക്ക് നൽകുകയായിരുന്നു. ജൂൺ മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ പെയിന്റിങ്ങുകൾ ഫേസ് ബുക്ക് പേജിൽ ലേലംചെയ്യും. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി ആദ്യഘട്ടം സമാഹരിച്ച 1,12,200 രൂപ അടുത്ത ദിവസം കൈമാറും. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക രണ്ടാംഗഡുവായി നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top