09 July Thursday

കനിവിൻ നദിയൊഴുകുന്നു

സ്വന്തം ലേഖകൻUpdated: Friday May 29, 2020

ബിജു കാർ പി കെ മുബഷിറിന് കൈമാറുന്നു

 
പെരിന്തൽമണ്ണ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ  പാഴ്‌വസ്‌തുക്കൾ ശേഖരിക്കാനായിരുന്നു റീ സൈക്കിൾ കേരളയിലൂടെ ഡിവൈഎഫ്‌ഐ തീരുമാനം‌. 
എന്നാൽ, അവരുടെ പ്രതീക്ഷകളെയെല്ലാം കവച്ചുവയ്‌ക്കുന്നതരത്തിലാണ്‌ നാട്‌  പദ്ധതി ഏറ്റെടുക്കുന്നത്‌.  ഉപയോഗയോഗ്യമായ ബൈക്കും ക്വാളിസുമെല്ലാം നാട്‌ സമ്മാനിച്ചു. ഇതിനുപിന്നാലെയിതാ ഒരു വീട്ടിൽനിന്നുതന്നെ മാരുതി 800 കാറും, സുസുകി ആക്സസ്  സ്‌കൂട്ടറും നൽകിയിരിക്കുന്നു.  
ഡിവൈഎഫ്ഐ മുൻ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ജെ ബിജുവും  അദ്ദേഹത്തിന്റെ സഹോദരൻ  കെഎസ്‌ടിഎ പെരിന്തൽമണ്ണ സബ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിമലുമാണ്‌  വീട്ടിൽ വാങ്ങിയ ആദ്യ വാഹനങ്ങൾ സംഭാവന ചെയ്‌തത്‌.  
സിപിഐ എം  ഏലംകുളം ലോക്കൽ കമ്മിറ്റി അംഗവും  പെരിന്തൽമണ്ണ ഏരിയാ നിർമാണ തൊഴിലാളി യൂണിയൻ എക്സിക്യൂട്ടീവ് അംഗവും  ഏലംകുളം സർവീസ്‌ സഹകരണ ബാങ്ക് ഡയറക്ടറുമാണ്‌ ബിജു. ബിജുവിന്റെ ഭാര്യ രാധികയും  കെഎസ്‌ടിഎ പ്രവർത്തകയാണ്.  
ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി പി കെ മുബഷിർ, പ്രസിഡന്റ് കെ ശ്യാംപ്രസാദ്‌, പെരിന്തൽമണ്ണ ബ്ലോക്ക്‌ സെക്രട്ടറി കെ പി  അനീഷ്‌, പ്രസിഡന്റ് പി ഷാജി,  ചെറുകര മേഖലാ സെക്രട്ടറി പി രതീഷ്‌ എന്നിവർ ചേർന്ന്  ബിജുവിൽനിന്ന്‌ കാറും സ്കൂട്ടറും ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top