30 May Saturday

ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായമെത്തിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

മലപ്പുറം

കൊറോണ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പരമാവധി സഹായം നൽകാൻ സന്നദ്ധമാകണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.  പ്രവാസികൾ ഏറെയുള്ള ജില്ലയായ മലപ്പുറത്ത്‌ 11,525 പേർ നിരീക്ഷണത്തിലാണ്‌. സംസ്ഥാനത്താകെ 170 പേർ രോഗബാധിതരായി. ജില്ലയിൽ എട്ടും. കേരളത്തിലാകെ ലക്ഷത്തിലധികം പേർ നിരീക്ഷണത്തിലാണ്‌.  പ്രതിരോധത്തിനായി രാജ്യം അടച്ചുപൂട്ടിയതോടെ ജനങ്ങൾക്കുണ്ടായ ജീവിത  ക്ലേശങ്ങൾക്കും പ്രയാസങ്ങൾക്കും ആശ്വാസംപകരാൻ നാടിന്റെ സന്മനസ്സ്‌ ഉണർന്നുകഴിഞ്ഞു. ഈ മഹാമാരിയെ ലോകത്തിനുതന്നെ മാതൃകയാകുംവിധം കേരളം പ്രതിരോധിക്കയാണ്‌. 
മികച്ച രോഗപ്രതിരോധവും ചികിത്സയും ആശ്വാസ, കരുതൽ  നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ  സർക്കാർ സംസ്ഥാനത്തെ നയിക്കുകയാണ്‌. ആ കരങ്ങൾക്ക്‌ കൂടുതൽ ശക്തിപകരേണ്ടത്‌ നാടിന്റെ കടമയാണ്‌.  പാർടി അംഗങ്ങളും അനുഭാവികളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും മറ്റ് ജനവിഭാഗങ്ങളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈയയച്ച്‌ സഹായിക്കണം. സ്ഥിരവരുമാനക്കാർ ഒരുമാസത്തെ വേതനം നൽകണം. ഉദാരമതികളുടെ സഹകരണം ഉറപ്പാക്കുന്നതിന്‌ മുൻകൈയെടുക്കണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അഭ്യർഥിച്ചു. സംഭാവനകൾ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചുകൊടുക്കാം. 

A/c Number : 67319948232
A/c Name : Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top