28 May Thursday

ഒരു മനസ്സായി നാം അതിജീവിക്കും: മണമ്പൂർ രാജൻബാബു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
മലപ്പുറം
കൊറോണ രോഗാണു ലോകത്തെയാകെ വിറപ്പിക്കുന്ന ഇക്കാലത്ത് ആശ്വാസവും അഭിമാനവും നൽകുന്നതാണ്, ഇന്ത്യക്കെന്നല്ല, ലോകത്തിനുതന്നെ മാതൃകയാകും വിധത്തിൽ നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ കേരള സർക്കാരിന്റെ അതിശക്തമായ ജാഗ്രതയും കരുതലും ആരോഗ്യശ്രദ്ധയും.  പ്രകൃതി, മനുഷ്യനെ പരീക്ഷിക്കുന്ന ഈ ആപൽഘട്ടത്തിൽ, നിപയെയും പ്രളയങ്ങളെയും കീഴ്പ്പെടുത്തിയ നാം ഒരു മനസ്സായി സംഘശക്തിയോടെ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും. അതിനായി സർക്കാർ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച്, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ച്, എല്ലാ യാത്രകളും ഉപേക്ഷിച്ച്, കുടുംബാംഗങ്ങളോടൊപ്പം വീട്ടിലിരുന്ന് ആരോഗ്യ ജീവിതം ഉറപ്പാക്കും. 
വായിക്കാൻ കൊതിച്ചു വാങ്ങി, ജോലിത്തിരക്കിനിടയിൽ മാറ്റിവച്ച പുസ്തകങ്ങളും മാഗസിനുകളും വായിച്ചും സ്വയം ആത്മബലം ആർജിച്ചും മറ്റുള്ളവർക്ക് ഫോണിലൂടെ സ്നേഹവും ആശ്വാസവും പകർന്നും എഴുതിയും നിമിഷങ്ങൾക്ക് അർഥം നൽകി പൊലിപ്പിച്ചും നിസ്വാർഥ സേവനം അനുഷ്ഠിക്കുന്നവരെ അഭിനന്ദിച്ചും നാം രോഗങ്ങളെ അതിജീവിക്കും.

 

പ്രധാന വാർത്തകൾ
 Top