10 June Saturday

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്‌: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

നിരോഷ്‌കുമാര്‍

മലപ്പുറം
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ മോർഫ്‌ചെയ്‌ത്‌ ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി രണ്ടു വർഷത്തിനുശേഷം പിടിയിൽ. തമിഴ്‌നാട്‌ സേലം സ്വദേശി നിരോഷ്‌കുമാറി (32)നെയാണ്‌  മലപ്പുറം സൈബർ ക്രൈം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. സേലത്തുനിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
മലപ്പുറം സൈബർ ക്രൈം പൊലീസ്‌ ഇൻസ്‌പെക്‌ടർ സി ബിനുകുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ റിയാസ്‌ ബാബു, സിപിഒ മുഹമ്മദ്‌ ശൈജൽ എന്നിവർ സാങ്കേതികവിദ്യയുടെ സഹായത്തോടെ കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിയ അന്വേഷണത്തിലാണ്‌ അറസ്റ്റ്‌. മോർഫ്‌ അശ്ലീല ചിത്രങ്ങൾ പ്രചരപ്പിച്ചതിനെതിരെ പൊലീസ്‌ സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിൽ ഒരാളെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top