26 January Wednesday

ജില്ലക്ക്‌ 194 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 

മലപ്പുറം

ജില്ലക്ക്‌ നഗര വികസന പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. 15–-ാം ധന കമീഷന്റെ ഗ്രാന്റായാണ്‌ തുക. സംസ്ഥാനത്ത്‌ പത്ത്‌ ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഏഴ്‌ നഗര സഞ്ചയങ്ങൾക്കായി ആകെ 1402 കോടി രൂപയാണ്‌ അനുവദിച്ചത്‌. തിരുവനന്തപുരം (194), കൊല്ലം (128), കൊച്ചി (245), തൃശൂർ (215), കോഴിക്കോട് (235), കണ്ണൂർ (189)  എന്നിവയാണ് മറ്റ്‌ നഗരസഞ്ചയങ്ങൾ. തുക ഉപയോഗിച്ച്‌ സർക്കാർ മാർഗരേഖ അവലംബിച്ച്‌ പദ്ധതി തയ്യാറാക്കണം.      കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഗ്രാന്റ്.  മലിനജലത്തിന്റെ പുനഃചംക്രമണവും പുനരുപയോഗവും ജലാശയങ്ങളുടെ പുനരുജീവനം, മഴവെള്ളക്കൊയ്ത്ത്,  മാലിന്യ  സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികൾക്ക്‌ പദ്ധതി തുക ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top