15 July Wednesday

നിരോധനാജ്ഞ: 20 പുതിയ കേസുകൾ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മലപ്പുറം
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 20 കേസുകൾകൂടി ബുധനാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 29 പേരെ അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ എട്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 
ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4359 ആയി. 5379 പേരെ ഇതുവരെ അറസ്റ്റുചെയ്തു. ജില്ലയിലാകെ 2551 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ വീടുകളിൽനിന്ന് പുറത്തിറങ്ങിയതിന് 232 പേർക്കെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി.
പ്രധാന വാർത്തകൾ
 Top