മഞ്ചേരി
മഞ്ചേരി സബർബൻ കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ 72.52 കോടിരൂപ ചെലവിലാണ് മഞ്ചേരി നഗര കുടിവെള്ള വിതരണ പദ്ധതി വിപുലീകരിക്കുന്നത്. പഴയ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്ന 16 കോടിരൂപയുടെ പദ്ധതിയും പുരോഗമിക്കുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ലഭിക്കും. 30 വർഷത്തോളം കാലപ്പഴക്കമുള്ള നിലവിലെ 10 എംഎൽഡി ശേഷിയുള്ള പദ്ധതി 29 എംഎൽഡിയാക്കി ഉയർത്തും. അരീക്കോട് സാളിഗ്രാമം പമ്പ് ഹൗസ് മുതൽ മഞ്ചേരിവരെയുള്ള പൈപ്പ്ലൈനിന്റെ ശേഷിയാണ് വർധിപ്പിക്കുന്നത്. കേരള വാട്ടർ അതോറിറ്റിക്ക് ആണ് നിർവഹണ ചുമതല. എലമ്പ്ര, തടപ്പറമ്പ് പ്രദേശങ്ങളിൽ 80 കിലോമീറ്റർ ദൈർഘ്യത്തിൽ വിതരണ ശൃംഖല സ്ഥാപിക്കും. നഗരസഭയിലെ 1.6 ലക്ഷം പേർക്ക് പ്രതിശീർഷം 150 ലിറ്റർ വെള്ളം ലഭ്യമാക്കാനാകും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ പമ്പിങ് സാമഗ്രികൾ, ശുദ്ധീകരണ ശാല, അനുബന്ധ ഘടകങ്ങൾ എന്നിവയുൾപ്പെടുത്തിയുള്ള പ്രവൃത്തികളും രണ്ടാംഘട്ടത്തിൽ ഉപരിതല സംഭരണിയിലേക്കുള്ള പമ്പിങ് ലൈനുകൾ, എലമ്പ്ര, തടപ്പറമ്പ് മേഖലകളിലേക്കുള്ള വിതരണ ശൃംഖല, ചെരണിയിലെ സംഭരണിയിലേക്കുള്ള പുതിയ പമ്പിങ് ലൈൻ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..