01 April Saturday

നമുക്ക് മുന്നേറാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കുടുംബശ്രീയുടെ ‘ചെമ്മം ഊര്’ പ്രോഗ്രസ് റിപ്പോർട്ട്‌ കരിമ്പ് ആദിവാസി കോളനിയിലെ അവന്തിക 
അയൽക്കൂട്ടത്തിൽനിന്ന് ഊരുമൂപ്പൻ ഏറ്റുവാങ്ങുന്നു

 

ഗോത്ര ഊരുകളുടെ 
പുരോഗതി വിലയിരുത്തി 
റിപ്പോർട്ട്‌

എടക്കര
പുരോ​ഗതി വിലയിരുത്തി മുന്നേറാന്‍ ഊരുകളിലെ അയൽക്കൂട്ടങ്ങൾ. വരുംദിനങ്ങളിലെ അയൽക്കൂട്ട പ്രവർത്തനങ്ങൾക്ക്‌ മാതൃക തയ്യാറാക്കിയാണ്‌  ഊരുകൾ  ‘ചുവട് –-2023’  സംഗമത്തെ വരവേറ്റത്‌.  
ഊർങ്ങാട്ടിരി പഞ്ചായത്തിലെ കരിമ്പ്, വെണ്ടുക്കുംപൊയിൽ ഗോത്ര ഊരുകളിലെ ദീപം, അവന്തിക, ചൈതന്യ അയൽക്കൂട്ട സംഗമത്തിൽവച്ച്‌ കുടുംബശ്രീ ‘ ചെമ്മം ഊര്’ പ്രോഗ്രസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗോത്ര ഊരുകളുടെ സമഗ്ര പുരോഗതി വിലയിരുത്തിയാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  കുടുംബശ്രീ നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രൊജക്ട് നേതൃത്വത്തിലാണ്  ‘ചെമ്മം  ഊര് ’ പ്രോഗ്രസ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. ഊരുമൂപ്പൻ കൈമാറിയ റിപ്പോർട്ട്‌  ത്രിതല പഞ്ചായത്ത്, പട്ടികവർ​ഗ വികസനവകുപ്പ്, കുടുംബശ്രീ, മുഖ്യമന്ത്രി, മന്ത്രിമാര്‍  എന്നിവര്‍ക്ക് സമർപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top