03 July Friday

1000 രൂപ സഹായ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
മലപ്പുറം
പാവപ്പെട്ട കുടുംബങ്ങൾക്ക്‌ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വിതരണം ആരംഭിച്ചു. 1,82,629 ഗുണഭോക്താക്കൾക്കായി 18.26 കോടി രൂപയാണ്‌ നല്‍കുന്നത്‌. 129 പ്രാഥമിക സഹകരണ സംഘങ്ങൾവഴിയാണ് വിതരണം. സാമൂഹ്യക്ഷേമ പെൻഷനോ കോവിഡ്‌ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ റേഷൻ കാർഡ്‌ ഉടമകൾക്കാണ്‌ 1000 രൂപ വീതം ലഭിക്കുക. 
നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്‌താവന പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനെ ഏൽപ്പിച്ച്‌ പണം കൈപ്പറ്റണം. ‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ പദ്ധതിക്കാവശ്യമായ തുക അനുവദിച്ചത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top