27 May Wednesday

അന്നമുറപ്പിച്ച്‌ പൊന്നാനി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
പൊന്നാനി 
പൊന്നാനിയുടെ സാംസ്‌കാരികമുന്നേറ്റത്തിന്റെ ഭൂമികയായ എവി ഹൈസ്കൂൾ അങ്കണത്തിൽ അടുപ്പൊരുങ്ങി. കരുതലിൻ രുചിക്കൂട്ടുമായ്‌ ഭക്ഷണപ്പൊതികളും. കുടുംബശ്രീ യൂണിറ്റായ യുണീക്ക് കഫേശ്രീ നേതൃത്വത്തിലാണിത്‌. ചെറുവായ് ക്കരയിലെ സബിത, ബീന, ജ്യോതി, മണി, പാർവതി എന്നിവരാണ്‌ പാചകം. പരിരക്ഷാ പ്രവർത്തകർ ഭക്ഷണം ആവശ്യക്കാർക്കെത്തിക്കും. 
 ഒറ്റപ്പെട്ട്‌ കഴിയുന്നവർക്ക്‌ രണ്ടുദിവസംമുമ്പേ നഗരസഭ ഭക്ഷണവിതരണം തുടങ്ങിയിരുന്നു. വ്യാഴാഴ്‌ചമുതലാണ്‌ എവി ഹൈസ്‌കൂൾ മുറ്റത്തേയ്‌ക്ക്‌ ക്രമീകരണം മാറ്റിയത്‌.  രാവിലെ പുട്ട്, ദോശ, ഇഡലി എന്നിവ നൽകും. ഉച്ചക്ക് ഊണും വൈകിട്ട് ചപ്പാത്തിയും കുറുമയും. വയോജനങ്ങൾക്കും ‘സ്നേഹിത’ കോളിങ്‌ബെൽ, ‘ആശ്രയ’ ഗുണഭോക്താക്കൾക്കും ഭക്ഷണം ഉറപ്പാക്കും. ഇതിനായി കൗൺസിലർമാർക്കും അയൽക്കൂട്ടങ്ങൾക്കും നിർദേശം നൽകി. ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന്‌ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്‌കുഞ്ഞി പറഞ്ഞു. 
 രാവിലെത്തെ ഭക്ഷണം വേണ്ടവർ  തലേദിവസം രാത്രി പറയണം.  ഉച്ചഭക്ഷണം ആവശ്യമുള്ളവർ രാവിലെ 10ന് മുമ്പായും രാത്രിത്തേക്ക്‌ പകൽ മൂന്നിനകവും അറിയിക്കണം.  കൗൺസിലർ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ മൂഖേനയോ 99951 74356,  8943319976 നമ്പറുകളിലോ വിവരം അറിയിക്കണം.
പ്രധാന വാർത്തകൾ
 Top