02 June Tuesday

വേങ്ങരയിൽ മുന്നേതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
വേങ്ങര 
പഞ്ചായത്തിൽ വ്യാഴാഴ്‌ച ഭക്ഷണം നൽകിയത്‌ 400 പേർക്ക്‌. ഇവിടെ രണ്ടുദിവസംമുമ്പേ സമൂഹ അടുക്കള ആരംഭിച്ചു. ബുധനാഴ്‌ച മുന്നൂറ്റിഅമ്പതോളം പേർക്ക്‌ ഭക്ഷണമെത്തിച്ചു. ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന്  അതിഥി തൊഴിലാളികൾക്ക്‌  അടുക്കള തയാറാക്കാൻ തീരുമാനിച്ചു. കച്ചേരിപ്പടിയിലെ സ്വകാര്യ കാറ്ററിങ്‌ യൂണിറ്റിന്റെ അടുക്കള സജ്ജമാക്കി. സിഡിഎസ്  ചെയർപേഴ്സൺ സി പി ഹസീന, പാറയിൽ വത്സല, കദീജ മാട്ടിൽ, ഹസീന മാട്ടിൽ എന്നിവരാണ്‌ പാചകം. 
 വേങ്ങര സർവീസ് സഹകരണ ബാങ്ക്, വ്യാപാരി വ്യവസായി യൂണിറ്റ് എന്നിവരും സഹായത്തിനെത്തി. ഭക്ഷണം പൊതിയാക്കി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് എത്തിക്കുകയാണ്‌.
പ്രധാന വാർത്തകൾ
 Top