16 October Saturday

ക്യു​നെ​റ്റ് ത​ട്ടി​പ്പ്: വലയിൽ 
കുടുങ്ങിയത്‌ നിരവധി പേർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

വണ്ടൂർ

ക്യു​നെ​റ്റ് ത​ട്ടി​പ്പ്‌ സംഘം ജില്ലക്കാരിൽനിന്ന്‌ കൈക്കലാക്കിയത്‌ കോടികളെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റിപ്പുറത്ത്‌ പൊലീസ്‌ ആദ്യ കേസെടുത്തതിനുപിന്നാലെ  മലയോര മേഖലയിലും നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ്‌ സൂചന. കബളിപ്പിക്കപ്പെട്ടതിന്റെ മാനക്കേടോർത്ത്‌ ഇവരിൽ പലരും പൊലീസിനെ സമീപിച്ചിട്ടില്ല. കുറ്റിപ്പുറത്ത്‌ നാലര ലക്ഷം രൂപയാണ്‌ പരാതിക്കാരനിൽനിന്ന് സംഘം കൈക്കലാക്കിയത്‌. വൻ തുക തിരികെ നൽകുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ്‌ ഇയാളും പണം നിക്ഷേപിച്ചത്‌. വണ്ടൂർ, കാളികാവ് മേഖലകളിൽ ഇത്തരത്തിൽ പലർക്കും തുക നഷ്‌ടമായിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം. മഹാമാരിക്കാലത്ത് മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് കോടി വരെ നേടാമെന്നാണ്‌ സംഘം മോഹനവാഗ്ദാനം നൽകിയിരുന്നത്‌. മണി ചെയിന്‍ സ്ഥാപനമല്ലെന്നും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ലാഭവിഹിതമാണ് കൈമാറുന്നതെന്നുമാണ്‌ സംഘം വിശ്വസിപ്പിച്ചിരുന്നത്. കൈയിൽ പണമില്ലെങ്കില്‍ സ്വര്‍ണമോ ഭൂമിയോ വില്‍ക്കാൻ ഉപദേശിക്കും. ഇത്തരത്തിലും ആളുകൾ പണം നൽകിയിട്ടുണ്ട്‌. തട്ടിപ്പാണെന്ന വാർത്തകൾ പുറത്തുവരുമ്പോഴും ഉടൻ പണം തിരികെ ലഭിക്കുമെന്ന സംഘത്തിന്റെ വാക്ക്‌ വിശ്വസിക്കുകയാണ്‌ അധികംപേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top