18 November Monday

ഓട്ടിസം ബാധിച്ച കുട്ടിക്ക് പീഡനം: അധ്യാപകന്റെ അറസ്റ്റ് ഉടൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

  

തിരുവനന്തപുരം
പത്തു വയസ്സുകാരനായ ഓട്ടിസം ബാധിതനെ പീഡിപ്പിച്ച കേസിൽ അധ്യാപകന്റെ അറസ്റ്റ്‌ ഉടനെന്ന്‌ അന്വേഷണ സംഘം. പ്രതി കേരളാദിത്യപുരം സ്വദേശിയായ സന്തോഷ്‌ ഒളിവിലുള്ള സ്ഥലത്തെക്കുറിച്ച്‌ സൂചന ലഭിച്ചതായി  ശ്രീകാര്യം സിഐ അഭിലാഷ്‌ പറഞ്ഞു.
ജൂലൈയിൽ സ്‌കൂളിലെ സ്റ്റാഫ്‌ ബാത്ത്‌റൂമിൽവച്ചായിരുന്നു സംഭവം.  പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ അമ്മയ്‌ക്ക്‌ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന്‌ ചികിത്സിക്കുന്ന സ്ഥാപനത്തിലെ  കൗൺസിലറുടെ അടുത്ത്‌ കൊണ്ടുവന്നു. നടന്ന കാര്യങ്ങൾ കുട്ടി കൗൺസിലറോട്‌ പറഞ്ഞു. അമ്മയുടെ പരാതിയിൽ ശ്രീകാര്യം പൊലീസ്‌ കേസെടുത്തു. കുട്ടിയുടെ മൊഴിയിൽ ചില അവ്യക്തതകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ വിദഗ്‌ധ സംഘത്തെ രൂപീകരിച്ചു. ചൈൽഡ്‌ലൈനിന്റെ നേതൃത്വത്തിലായിരുന്നു ഇത്‌. സംഘത്തിനു മുന്നിൽ കുട്ടി നടന്ന സംഭവങ്ങൾ കൃത്യമായി പറഞ്ഞു. മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർക്ക്‌ മുന്നിലും ഇക്കാര്യങ്ങൾ ആവർത്തിച്ചു. ഇതിനിടെ അധ്യാപകൻ ഒളിവിൽ പോയി. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ്‌ അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top