22 October Tuesday

മണ്ണിടിച്ചിൽ സാധ്യത: വിദഗ്ധസംഘം പരിശോധിച്ചു

സ്വന്തം ലേഖകർUpdated: Monday Aug 26, 2019

മുള്ള്യാകുർശിയിൽ ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

 

 
എടക്കര/മേലാറ്റൂർ
എടക്കര, മേലാറ്റൂർ മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ വിദഗ്‌ധസംഘം പരിശോധിച്ചു. വഴിക്കടവ്‌ പഞ്ചായത്തിലെ  വെട്ടുകത്തികോട്ട, വെള്ളക്കട്ട, ആനമറി, നാടുകാണി ചുരം, കൂട്ടിലപ്പാറ, നരിവാലമുണ്ട എന്നിവിടങ്ങളിലാണ് ഞായറാഴ്ച  പരിശോധന നടത്തിയത്. 
ജിയോളജി വകുപ്പിനാണ് പരിശോധന ചുമതല. അഡീഷണൽ ഹൈഡ്രോളജിസ്റ്റ് ഡോ. വി സുനിൽ കുമാർ, മഞ്ചേരി മണ്ണുസംരക്ഷണ കേന്ദ്രം കൺസർവേറ്റർ ഷംന റഷീദ്, ജില്ലാ സോയിൽ കൺസർവേറ്റർ കെ കെ സുലോചന, ജൂനിയർ ഹൈഡ്രോളജിസ്റ്റുകളായ വി അശ്വിൻ, അനീഷ് എം അലി, സൗദ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മേലാറ്റൂർ മേഖലയിലെ കീഴാറ്റൂർ വില്ലേജിലെ മുള്ള്യാകുർശി, വെട്ടത്തൂർ പഞ്ചായത്തിലെ കാര്യവട്ടം വില്ലേജിൽപ്പെട്ട എട്ട് കേന്ദ്രങ്ങൾ എന്നിവിടങ്ങളാണ്‌ ഗ്രൗണ്ട് വാട്ടർ, ജിയോളജി ഉദ്യോഗസ്ഥർ പരിശോധിച്ചത്. 
മണ്ണൊലിപ്പുണ്ടായ മുള്ള്യാകുർശി ചെങ്ങറ ആദിവാസി കോളനിക്കുസമീപം കൈകോട്ടുതൈമല, മുള്യാകുർശി കുഴപ്പമല എന്നിവിടങ്ങളിൽ  ജില്ലാ അസിസ്റ്റന്റ്‌  ജിയോളജിസ്റ്റ് അമൃത, ഓവർസിയർ അബ്ദുസലാം, വില്ലേജ് 
ഓഫീസർ സോമസുന്ദരൻ,  പഞ്ചായത്ത് സെക്രട്ടറി ഷറഫുദ്ദീൻ എന്നിവരാണ് പരിശോധന നടത്തിയത്.
കാര്യവട്ടം വില്ലേജിലെ നിർദിഷ്ട ക്വാറി പ്രദേശമായ പുളക്കൽകുണ്ട്, ചുടലക്കുണ്ട്, ഉദിരംചോല, പുതുപറമ്പ് കോളനി, കിഴക്കേമുക്ക് എന്നിവടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
ജിയോളജിസ്റ്റ് ഷാബി, സോയിൽ കൺവേഷൻ ഓഫീസർ സാദിഖ് അലി, സ്പെഷൽ വില്ലേജ് ഓഫീസർ എം സജി,  വില്ലേജ് അസിസ്റ്റന്റ്  മനോജ് എന്നിവരാണ്  പരിശോധന നടത്തിയത്.  പരിശോധനാ  റിപ്പോർട്ട് കലക്ടർക്ക് കൈമാറും.
പ്രധാന വാർത്തകൾ
 Top