16 September Monday

സ്വർണ കവർച്ച: അന്വേഷണം പോക്കറ്റടി സംഘങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കുറ്റിപ്പുറം
കണ്ണൂർ സ്വദേശി രാഗേഷിനും കുടുംബത്തിനും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 20 പവൻ സ്വർണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം പോക്കറ്റടി സംഘങ്ങളിലേക്ക്.  ആർപിഎഫും ഊർജിതമായി അന്വേഷിക്കുന്നു.
    സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ റെയിൽവേയുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്.  റെയിൽവേ സ്റ്റേഷനിൽ സിസിടിവി ക്യാമറ സ്ഥാപിക്കാത്തത് പ്രതികളെ പിടികൂടാൻ വൈകാൻ കാരണമായി  എന്നാണ്‌ ആക്ഷേപം. - 
വെള്ളിയാഴ്ച കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ കാരണം നേത്രാവതി എക്സ്പ്രസ് റദ്ദാക്കിയപ്പോൾ യാത്ര മുടങ്ങിയ കുടുംബമാണ്‌ കവർച്ചക്ക് ഇരയായത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top