23 September Saturday

"ലഹരിയാവാം കളിയിടങ്ങളോട്': കൊണ്ടോട്ടി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ലഹരിയാവാം കളിയിടങ്ങളോട്’ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കൊണ്ടോട്ടിക്ക് എംഎസ്‌പി 
അസിസ്റ്റന്റ് കമാന്‍ഡന്റ് ഹബീബ് റഹ്‌മാൻ ട്രോഫി സമ്മാനിക്കുന്നു

 അരീക്കോട് 

ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ ഫുട്‌ബോൾ ടൂർണമെന്റ്‌ സമാപിച്ചു. 
കൊണ്ടോട്ടി ബ്ലോക്ക് ജേതാക്കളായി. വളാഞ്ചേരിക്കാണ്‌ രണ്ടാം സ്ഥാനം. 16 ബ്ലോക്ക് കമ്മിറ്റികളുടെ ടീമുകൾ പങ്കെടുത്തു. എംഎസ്‌പി അസിസ്റ്റൻഡ് കമാൻഡന്റ്‌ ഹബീബ് റഹ്‌മാൻ ട്രോഫി വിതരണംചെയ്തു. സന്തോഷ് ട്രോഫി താരം ശരീഫ് ചെറിയാപ്പു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, ജില്ലാ പ്രസിഡന്റ്‌ പി ഷബീർ, ജോയിന്റ്‌ സെക്രട്ടറി എൻ എം ഷഫീഖ്, വൈസ് പ്രസിഡന്റ്‌ ഇ ലിനീഷ്, അരീക്കോട് ബ്ലോക്ക് സെക്രട്ടറി കെ വി ശ്രീജേഷ്, പ്രസിഡന്റ് സാദിൽ, സി കെ അഷ്‌റഫ്, അജീഷ് എന്നിവർ  സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top