നിലമ്പൂർ
നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രസ് ട്രെയിന്‍ നിലമ്പൂർ -ഷൊർണൂർ പാതയിലെ ഹാള്‍ട്ടിങ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.
വ്യാഴംമുതൽ പുതുതായി അനുവദിച്ച സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തും. കോവിഡിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കുന്നതിന് മുമ്പുവരെ ഈ സ്റ്റേഷനുകളിൽ രാജ്യറാണിക്ക് സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ 2020 ഡിസംബർ ഒമ്പതിന് സർവീസ് പുനരാരംഭിച്ചപ്പോൾ ഇവിടങ്ങളിൽ സ്റ്റോപ്പ് നിർത്തലാക്കുകയായിരുന്നു. പിന്നീട് യാത്രക്കാർ കുറഞ്ഞതിനാൽ താല്‍ക്കാലികമായി സർവീസ് നിർത്തിവച്ചശേഷം 2021 ജൂൺ ഒന്നിന് പുനസ്ഥാപിച്ചെങ്കിലും ഹാള്‍ട്ടിങ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. കൊച്ചുവേളിയിൽനിന്ന് രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.45ന് നിലമ്പൂരിൽ എത്തും.
രാത്രി 9.30ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50ന് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് നിലവിൽ നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നടത്തുന്നത്. നിലമ്പൂർ–- -ഷൊർണൂർ പാതയിൽ 30 മുതൽ ഒരു അൺ റിസർവ്ഡ് ട്രെയിൻകൂടി സർവീസ് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..