25 May Monday

റേഷൻ സമയം പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
മലപ്പുറം
സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒൻപതുമുതൽ പകൽ ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയുമായിരിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവൃത്തി സമയങ്ങളിൽ ആളുകൾ കൂട്ടംകൂടാതെയും വ്യക്തിശുചിത്വവും  സുരക്ഷിത അകലം പാലിച്ചും അനുവദിച്ച അളവിൽ റേഷൻ സാധനങ്ങൾ  കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top