25 May Monday

ആഹാരം ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
സ്വന്തം ലേഖകൻ
മലപ്പുറം
കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവരിൽ ആർക്കും ആഹാരം കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും ഇക്കാര്യത്തിൽ  കലക്ടർമാർ  ശ്രദ്ധപുലർത്ത
ണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യപ്പെടുന്നവരും ജോലിക്ക് പോകാനാവാത്തതിനാൽ പണമില്ലാത്തിന്റെ പേരിൽ കഷ്ടത അനുഭവിക്കുന്നവർക്കുമുൾപ്പെടെ ഭക്ഷണമെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മുഴുവൻ ജില്ലകളിലെയും കലക്ടർമാർ, പൊലീസ് മേധാവികൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴിയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച്  നിർദേശങ്ങൾ കൈമാറിയത്. 
  അതിഥി സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഭക്ഷണം ആവശ്യപ്പെടുന്ന ആർക്കും ആവശ്യക്കാരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെ സേവനം ലഭ്യമാക്കണം. ഇതോടൊപ്പം ഡയാലിസ് പോലുള്ള മുടക്കാനാവാത്ത ചികിത്സകൾക്ക് ആവശ്യമായ മരുന്നുകൾക്ക്‌  സൗകര്യവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
അതിഥി സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതമായി മാറ്റിപ്പാ
ർപ്പിക്കാനും അവരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പരിശോധനയും ആവശ്യമായ മരുന്നും ലഭ്യമാക്കാനും മുഖ്യമന്ത്രി കലക്ടർമാർക്ക്  നിർദേശം നൽകി. 
കെട്ടിട നിർമാണ മേഖല ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവയ്പ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഏറെ ആശ്വാസമേകുന്ന തീരുമാനം.
പ്രധാന വാർത്തകൾ
 Top