27 September Sunday

പറയുവാൻ കരുതലിന്റെ കഥയേറെ

സ്വന്തംലേഖകൻUpdated: Sunday Jan 26, 2020

ലൈഫ്‌ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ നിറവിൽ ലൈഫ്‌ പദ്ധതി ഗുണഭോക്താക്കള്‍ ജില്ലാ സംഗമവേദിയിൽ ഒത്തുകൂടി. 
വീടെന്ന സ്വപ്‌നം അപ്രാപ്യമായ വലിയൊരു വിഭാഗം കുടുംബങ്ങൾക്ക്‌ വീടിനൊപ്പം അന്തസ്സുറ്റ ജീവിതവും ഉറപ്പാക്കിയ സംസ്ഥാന സർക്കാർ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫിന്റെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്തു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. 14,105 വീടുകളാണ് പദ്ധതിയിലൂടെ ജില്ലയിൽ നിർമിച്ചത്‌. ആദ്യ ഘട്ടത്തിൽ വിവിധ പദ്ധതികളിൽ മുടങ്ങിക്കിടന്നിരുന്ന 2780 വീടുകളിൽ 2728 വീടുകൾ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 52 വീടുകളും ഉടൻ പൂർത്തിയാക്കും. 
രണ്ടാംഘട്ടത്തിൽ 11,377 വീടുകളും ജില്ലയിൽ പൂർത്തിയായി. പദ്ധതിക്ക്‌ സൗജന്യമായി സ്ഥലം വിട്ടുനൽകിയവരെയും മികച്ച നിലയിൽ പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകൾ, നഗരസഭകൾ, വിഇഒമാർ എന്നിവരെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.  കലക്ടർ ജാഫർ മലിക് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി ചെയർമാൻമാരായ ഉമ്മർ അറക്കൽ, വി സുധാകരൻ, മലപ്പുറം നഗരസഭാ ചെയർപേഴ്‌സൺ സി എച്ച് ജമീല, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് സലീന, പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top