02 December Friday

റോഡുകളുടെ പരിശോധന 
പൂർത്തിയാക്കി

സ്വന്തം ലേഖകന്‍Updated: Sunday Sep 25, 2022
 
മഞ്ചേരി
പൊതുമരാമത്ത് വകുപ്പിനുകീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ പൂർത്തിയാക്കി. ചീഫ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്.  കെആർഎഫ്ബി എൻജിനിയർമാരായ എസ് ദീപ്തി, പി മുഹമ്മദ് ഇസ്ഹാഖ്, അസി. എൻജിനിയർമാരായ സിമി ബാബു, എൻ വാസു, ടി ഷബീർ, ഓവർസിയർമാരായ വിനീത്, അനീഷ്, കെ എ ജയ, ജിതിൻ ബി നായർ, മലപ്പുറം റോഡ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് എൻജിനിയർ വി എസ് മനീഷ, ചീഫ് എൻജിനിയർ വി പി ധന്യ, ഡാർലിൻ കാർമിക് ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ടീമായാണ് പരിശോധന നടത്തിയത്‌. 
വിവിധ മണ്ഡലങ്ങളിലായി 140 റോഡുകൾ സംഘം പരിശോധിച്ചു. ജില്ലയിൽ ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി സംഘം വിലയിരുത്തി. റോഡിന്റെ ഒരുവർഷത്തെ പരിപാലനം കരാറുകാരൻ ഉറപ്പാക്കുന്ന രീതിയാണ് റണ്ണിങ്‌ കോൺട്രാക്ട്. പരിപാലനത്തിന് പിന്നോക്കംപോയ കരാറുകാർക്കെതിരെ നടപടിയുണ്ടാകും. ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ് ബുക്ക് സഹിതം പരിശോധനയ്ക്ക് വിധേയമാക്കി. നിർമാണത്തിലും പരിപാലനത്തിലും വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top