21 October Thursday

സബാഷ്‌ സബീൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

സബീൽ 
പൂവക്കുണ്ടിൽ

വളാഞ്ചേരി
സിവിൽ സർവീസ്‌ പരീക്ഷയിൽ ജില്ലയ്‌ക്ക്‌ റാങ്ക്‌ തിളക്കവുമായി സബീൽ പൂവക്കുണ്ടിൽ (27). ആൻഡമാൻ സ്വദേശി അബ്ദുൾ സമദിന്റെയും രണ്ടത്താണി പൂവഞ്ചിന വീട്ടിൽ സക്കീനയുടെയും ഇളയ മകനായ ഷബീർ 470–-ാം റാങ്കാണ്‌ നേടിയത്‌. ബാപ്പയുടെ നാടായ അൻഡമാനിലായിരുന്നു പ്ലസ്‌ടുവരെ പഠിച്ചത്‌. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന്‌ 2014ൽ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സിൽ ബിടെക്‌ പാസായി. ബംഗളൂരുവിൽ ടെക്‌ മഹീന്ദ്രയിൽ ജോലി ചെയ്യവെ 2016ലാണ്‌ ജോലി രാജിവച്ച്‌ തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിൽ പരിശീലന ക്ലാസിന്‌ ചേർന്നത്‌. 2019ൽ പ്രിലിമിനറി പാസായില്ല. പിന്നാലെ ഇത്തവണ ഉയർന്ന റാങ്ക്‌ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്‌ സബീല്‍. സഹോദരങ്ങളായ സലീഖും (ഖത്തർ) സാബിറയും എൻജിനിയർമാരാണ്‌. ഇളയ സഹോദരി സാജിന (എംടെക് വിദ്യാർഥി, എംഇഎസ്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top