31 October Saturday
രോഗികൾ 763

കരുതണമേറെ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 സ്വന്തം ലേഖകൻ 

മലപ്പുറം
ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന. വ്യാഴാഴ്‌ച 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്‌.  707 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ വൈറസ്‌ ബാധ. ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് വിനയാകുന്നത്‌. രോഗപ്രതിരോധത്തിനായുള്ള നിർദേശം പാലിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കിയെന്നും കലക്ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചതിൽ ഉറവിടമറിയാത്തവർ 34 പേർ. ഒമ്പത് ആരോഗ്യ പ്രവർത്തകരും. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എട്ട് പേർ വിദേശത്തുനിന്നും എത്തിയവരാണ്‌. 513 പേർ രോഗമുക്തരായി. ഇതുവരെ 13,587 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
30,356 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3712 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,53,231 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 4414 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
കൂടുതൽ സമ്പര്‍ക്ക രോഗികൾ 
എടപ്പാൾ-–- 94, മഞ്ചേരി-–- 58, വട്ടംകുളം–- -56, പൊന്നാനി-–- 53, പരപ്പനങ്ങാടി–- -39, താനാളൂർ-–- 21, തിരൂർ–- -15, മൂന്നിയൂർ–- -12, കാവനൂർ, നെടുവ-–- 11, സ്ഥലം ലഭ്യമല്ലാത്തവർ–- 42
ആരോഗ്യ പ്രവർത്തകർ
പരപ്പനങ്ങാടി, എടപ്പാൾ, തേവർ കടപ്പുറം, ഏലംകുളം, വട്ടംകുളം, കൊണ്ടോട്ടി-, പെരിന്തൽമണ്ണ-, ആലങ്കോട്-, തേഞ്ഞിപ്പലം- സ്വദേശികളായ ഓരോരുത്തർ. 
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതർ
പൊന്നാനി–- -3, എടപ്പാൾ-, പരപ്പനങ്ങാടി-–- 2, ആലങ്കോട്-, ഐലക്കാട്-, എടയൂർ-, കൽപ്പകഞ്ചേരി-, കാവനൂർ-, കൊടക്കാട്-, കൂട്ടിലങ്ങാടി-, മലപ്പുറം-, മമ്പാട്-, മൂർക്കനാട്-, നെടുവ-, നിറമരുതൂർ-, പള്ളിക്കൽ-, പറവണ്ണ-, പെരിന്തൽമണ്ണ-, പെരുവള്ളൂർ-, പുളിക്കൽ-, പുറത്തൂർ-, താഴേക്കോട്-, തെന്നല-, തിരൂർ-, തിരൂരങ്ങാടി-, വട്ടംകുളം-, വെട്ടത്തൂർ-, പശ്ചിമ ബംഗാൾ- സ്വദേശികളായ ഓരോരുത്തർ.  സ്ഥലം ലഭ്യമല്ലാത്തവർ–- -2.
 
ഇളവുകള്‍ ദുരുപയോഗിക്കരുത്
മലപ്പുറം
നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകൾ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്‌. സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയിൽ ഇടയ്ക്കിടെ വൃത്തിയാക്കണം. വീട്ടിൽ തിരിച്ചെത്തിയശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.
മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, മാറാരോഗികൾ എന്നിവർ വൈറസ് ബാധിതരാകുകയാണെങ്കിൽ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലർത്തണം.  വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ അവശ്യം വേണ്ടവർ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച പാടില്ല.
 
ജാഗ്രത വിടല്ലേ
മലപ്പുറം 
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം.
 ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം.  നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top