20 November Wednesday

പ്രളയം: വ്യാപാരികളുടെ പ്രശ്‌നം കേൾക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
മലപ്പുറം
ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും പ്രളയംമൂലം നഷ്ടം നേരിട്ട സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  വ്യാപാരി വ്യവസായികളുടെ യോഗം ബ്ലോക്ക് അടിസ്ഥാനത്തിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച  സബ്കമ്മിറ്റി യോഗം ചേർന്ന് നടപടികൾ ആസൂത്രണംചെയ്തു. 
വിവിധ ബ്ലോക്കുകളിലെ യോഗ തീയതികൾ  ചുവടെ ചേർക്കുന്നു. ബ്ലോക്ക്, തീയതി, പരിപാടി നടക്കുന്ന സ്ഥലം എന്ന ക്രമത്തിൽ.  
നിലമ്പൂർ, വണ്ടൂർ, കാളികാവ്: 28ന്‌ പകൽ  11ന്‌  നിലമ്പൂർ  ബ്ലോക്ക് പഞ്ചായത്ത്.
അരീക്കോട്, കൊണ്ടോട്ടി: 29ന്‌ പകൽ 11ന്‌ അരീക്കോട് ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ.
മങ്കട, പെരിന്തൽമണ്ണ, മലപ്പുറം, വേങ്ങര: 31ന്‌ പകൽ 11ന്‌ ജില്ലാ പഞ്ചായത്ത് ഹാൾ.
തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി: 31ന്‌ പകൽ 11ന്‌ -പെരുമ്പടപ്പ്- തിരൂർ ബ്ലോക്ക് പഞ്ചായത്ത്. 
   യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, യൂണിറ്റ് മേഖലയിലെ അംഗീകൃത വ്യാപാരി വ്യവസായികളും പങ്കെടുക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top