28 September Tuesday

എന്‍ജിഒ യൂണിയന്‍ 
ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ശേഖരിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾ മന്ത്രി വി അബ്ദുറഹ്മാനിൽനിന്ന്
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എസ് കുസുമം ഏറ്റുവാങ്ങുന്നു

 

മലപ്പുറം
ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. മലപ്പുറം എൻജിഒ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എസ് കുസുമം പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. 
എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ കർമപദ്ധതിക്ക്‌ സഹായകരമാകുന്ന തരത്തിൽ 2.5 കോടിയുടെ പഠനോപകരണങ്ങൾ വാങ്ങി നൽകാനാണ്‌ യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്‌. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ 30 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കൈമാറിയത്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ കൃഷ്ണപ്രദീപ് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ട്രഷറർ ഇ പി മുരളീധരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top