28 September Tuesday

ഇടവേളയ്‌ക്കുശേഷം ട്രാക്ക് ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

 

മലപ്പുറം
കോവിഡ്‌ രണ്ടാം തരംഗം ആരംഭിച്ചശേഷം സംസ്ഥാനത്ത്‌ ആദ്യമായി കളിക്കളം ഉണരുന്നു. കലിക്കറ്റ്‌ സർവകലാശാല അന്തർ കലാലയ കായികമേള തിങ്കൾ മുതൽ ബുധൻ വരെ തേഞ്ഞിപ്പലം ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്കിൽ നടക്കും. കടുത്ത കോവിഡ്‌ നിയന്ത്രണങ്ങളോടെയാണ്‌ മത്സരം. താരങ്ങൾ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. പ്രതിരോധ വാക്‌സിൻ എടുക്കാത്ത ഓഫീഷ്യൽസുകൾക്കും ഇതു ബാധകമാണ്‌. 
ജമ്പ്‌, ത്രോ ഇനങ്ങളിൽ യോഗ്യതാ മാർക്ക്‌ മറികടന്നവർക്ക്‌ മാത്രമാണ്‌ അവസരം. ഇതോടെ മത്സരാർഥികളുടെ എണ്ണം കുറയും. ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക മത്സരമുണ്ട്‌. ഷോട്ട്‌പുട്ട്‌, ലോങ്‌ജമ്പ്‌, 200 മീറ്റർ എന്നീ  ഇനങ്ങളാണ്‌ ട്രാൻസ്‌ജെൻഡറുകൾക്കുള്ളത്‌. ആദ്യദിനം 13 ഫൈനൽ നടക്കും. പുരുഷ–-വനിത വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ ആണ്‌ നിലവിലെ ജേതാക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top