28 September Thursday

സ്റ്റാറില്ലാതെ 
സ്റ്റാർ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 

പൊന്നാനി
മിമിക്രിയാണോ, സിനിമാതാരം ഉറപ്പാ. എന്നാൽ ഒരൊറ്റ സിനിമാതാരത്തെയും അനുകരിക്കാതെയാണ്‌ കാടാമ്പുഴ മരവട്ടം ഗ്രേസ് വാലി കോളേജിലെ അവസാന വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥി ആദർശ് മോഹൻ മിമിക്രിയിൽ ഒ ന്നാംസ്ഥാനം നേടിയത്‌. 
നാലാം ക്ലാസുമുതൽ മോണോ ആക്‌ടും ആറാം ക്ലാസുമുതൽ മിമിക്രിയും അവതരിപ്പിക്കുന്ന ആദർശിന്‌  പ്രകൃതിയിലെ ശബ്ദങ്ങളോടാണ്‌ കമ്പം. സംസ്ഥാന സ്കൂൾ കലോത്സവത്തിലും തിളങ്ങിയിട്ടുണ്ട്‌ ഈ മിടുക്കൻ. ഒമ്പതാം ക്ലാസിൽ മോണോ ആക്ടിനും മിമിക്രിക്കും എ ഗ്രേഡ്, പ്ലസ് ടുവിൽ മോണോ ആക്ടിന്‌ എ ഗ്രേഡ്. കോട്ടക്കൽ കോട്ടപ്പുറം സോപാനത്തിൽ അധ്യാപക ദമ്പതികളായ  കെ മോഹൻദാസിന്റെയും സുജാതയുടെയും മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top