26 June Sunday

പ്രതികളുമായി തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പ്രതി യഹിയയെ അന്വേഷക സംഘം തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

പെരിന്തൽമണ്ണ
പ്രവാസി യുവാവ്‌ അട്ടപ്പാടി സ്വദേശി വാക്കേതൊടി അബ്ദുൾ ജലീൽ കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി പൊലീസ്  തെളിവെടുത്തു.  തിങ്കളാഴ്ച രാത്രി പൊലീസ് പിടികൂടിയ മുഖ്യപ്രതി യഹിയയെയുംകൊണ്ട് ജലീലിനെ തടവിൽ പാർപ്പിച്ച് മർദിച്ച പൂപ്പലത്തെ ഒറ്റനില വീട്ടിലായിരുന്നു പരിശോധന. ഇവിടെനിന്ന്‌ ജാക്കി ലിവർ കണ്ടെത്തി. ശനിയാഴ്ച അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ കോണിക്കുഴിയിൽ അബ്ദുൾ അലി (അലിമാന്‍)യെയും കൊണ്ട് ജൂബിലി റോഡിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നടത്തിയ പരിശോധനയിൽ   ജലീൽ ഗൾഫിൽനിന്ന്‌ കൊണ്ടുവന്ന ലഗേജും രക്തക്കറയുള്ള വസ്ത്രങ്ങളും ചില ആയുധങ്ങളും കണ്ടെത്തി. 
മുഖ്യപ്രതി യഹിയയെ തുടരന്വേഷണത്തിന്റെ  ഭാഗമായുള്ള തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ് പി എം സന്തോഷ് കുമാർ പറഞ്ഞു. ശനിയാഴ്ച അറസ്റ്റിലായി റിമാന്‍ഡിലായ  ആക്കപ്പറമ്പ് സ്വദേശി  കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ്, ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു), എടത്തനാട്ടുകര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു (മണി),   പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി (അലിമോൻ),  പൂന്താനം കൊണ്ടിപറമ്പു സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ (ഉണ്ണി)  എന്നിവരെ തുടരന്വേഷണത്തിനായി പെരിന്തൽമണ്ണ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെയുംകൊണ്ട് അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരുമെന്ന് പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top