17 August Saturday

വനിതാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019
പെരിന്തൽമണ്ണ
16‌, 19, 23 വയസ്സിനുതാഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ മത്സരങ്ങൾക്കായുള്ള  ജില്ലാ ക്രിക്കറ്റ് ടീമിന്റെ  തെരഞ്ഞെടുപ്പ്  27ന് രാവിലെ 10ന‌് പൂക്കോട്ടുംപാടം ഗവ.  ഹൈസ്കൂൾ ഗ്രൗണ്ടിൽ  നടത്തും. 
സെലക്ഷൻ ട്രയല്‍സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ രജിസ്ട്രേഷൻ ഫീസും ക്രിക്കറ്റ് യൂണിഫോമും (വെള്ളയും വെള്ളയും) സഹിതം  എത്തിച്ചേരണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.   
16 വയസ്സിനുതാഴെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2003 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.  19 വയസ്സിനുതാഴെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2000 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. 23 വയസ്സിനുതാഴെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നവർ 1996 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഫോൺ: 9745201038.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top