30 May Saturday

ഓഫീസുകൾ അണുവിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മലപ്പുറം
കേരള ഫയർ ആൻഡ് റെസ്‌ക്യു ടീം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരങ്ങൾ അണുവിമുക്തമാക്കി. മലപ്പുറം ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലാണ് ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിളിന്റെ സഹായത്തോടെ ഓഫീസ് പരിസരങ്ങൾ അണുവിമുക്തമാക്കിയത്. ട്രഷറി, കലക്ടറേറ്റ്, ആർടി ഓഫീസ് എന്നിവിടങ്ങളിലാണ് പ്രധാനമായും അണുനാശിനി പ്രയോഗിച്ചത്. 
 
പ്രധാന വാർത്തകൾ
 Top